ബിസിനസില്‍ റിച്ചാകാന്‍ ആക്ഷൻ റിച്ച്
"സംരംഭകര്‍ക്കും എക്‌സിക്യൂട്ടീവുകള്‍ക്കും പ്രൊഫഷണല്‍ കോച്ചിങും മെന്ററിംഗ് സേവനങ്ങളും നല്‍കുകയായിരുന്നു ആക്ഷൻ റിച്ചിന്റെ ഉദ്ദേശ്യം . 'ബിസിനസിലൂടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റവും ക്ഷേമവുമാണ് ആക്ഷന്‍ റിച്ച് ലക്ഷ്യമിടുന്നത്."
അനിൽകുമാർ ജിയുമായുള്ള സംഭാഷണത്തിൽ
എം ഡി - ആക്ഷൻറിച്ച് ബിസിനസ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ബിസിനസിനും വേണ്ടേ ' കെയര്‍'
നല്ല ബ്രാന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, എണ്ണമറ്റ ജോലിക്കാര്‍ എന്നിട്ടും ബിസിനസില്‍ എന്താണ് മികച്ച രീതിയില്‍ മുന്നേറാന്‍ കഴിയാത്തത്. എവിടെയാണ് ബിസിനസിന് തളര്‍ച്ച നേരിടുന്നത്. മതിയായ ജോലിക്കാരെ നിയമിച്ചിട്ടു കാര്യമില്ല, മികച്ച സ്‌കില്ലുള്ളവരായിരിക്കണം ഓരോരുത്തരും. പലപ്പോഴും മികച്ച ട്രെയിനിങ് കിട്ടാതെ പോകുന്നതാണ് ബിസിനസിന്റെ മുരടിപ്പിനു കാരണമാകുന്നത്. ആര്‍ക്കാണ് ട്രെയിനിങ് നല്‍കേണ്ടത്. തൊഴിലാളികള്‍ മുതല്‍ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന ആള്‍ക്കുവരെ ട്രെയിനിങ് നല്‍കാം. മികച്ച കോച്ചിങ് നല്‍കി ആയിരകണക്കിന് ബിസിനസുകാരെ ഉയര്‍ച്ചയുടെ പടവുകളിലേക്കു നയിച്ച സംരംഭകനുണ്ട് സൗത്ത് ഇന്ത്യയില്‍. ആക്ഷന്റിച്ച് സാരഥി അനില്‍കുമാര്‍ ജി. വേറിട്ടതാണ് അനില്‍കുമാറിന്റെ പരിശീലനങ്ങളും കോച്ചിങ് രീതികളും. പതിറ്റാണ്ടുകളോളം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു നേടിയ അക്കാദമിക്-പ്രഫഷണല്‍ കരുത്താണ് അനില്‍കുമാറിന്റെ കോച്ചിങിന്റെ നട്ടെല്ല്.
പ്രോബ്ളത്തിൽ നിന്ന് കരകയറാം
ബിസിനസില്‍ നിന്നു ഒട്ടേറെ പ്രോബ്ലെംസ് പല സംരംഭകരും അനുഭവിക്കുന്നുണ്ടെന്ന് അനില്‍കുമാര്‍ പറയുന്നു. എങ്ങനെയാണ് ഇതിനെയെല്ലാം നേരിടേണ്ടത് എന്നു പലര്‍ക്കും അറിയില്ല. ബിസിനസിലായാലും ജീവിതത്തിലായാലും പ്രശ്നങ്ങളിൽ നിന്നും കരകയറാന്‍ ഒരു മികച്ച കോച്ചിന്റെ സമീപനം ആവശ്യമാണെന്ന് അനില്‍കുമാര്‍ പറയുന്നു. ഇത് ടെക്‌നിക്കല്‍ സ്‌കില്ലിന്റെ കാലമാണ്. സ്‌കില്‍ ഇല്ലാത്ത ജീവനക്കാരുമായി ബിസിനസിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അത്രത്തോളം ടെക്‌നോളജി വളര്‍ന്നു കഴിഞ്ഞു. ബിസിനസിനെ സേഫ് ആക്കാൻ ടെക്‌നോളജിക്ക് മാത്രമേ കഴിയു. ആ ടെക്‌നോളജിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സ്‌കില്ലുള്ള തൊഴിലാളികള്‍ക്ക് മാത്രമേ കഴിയുകയുള്ളു. മനുഷ്യന് തെറ്റുപറ്റിയാലും ടെക്‌നോളജിക്ക് തെറ്റുപറ്റാത്ത കാലമാണിത്. ടെക്‌നോളജിയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ തൊഴിലാളികള്‍ക്ക് കഴിയണം. ഇതിനു തൊഴിലാളികളുടെ സ്‌കില്‍ ഉയര്‍ത്തേണ്ടതുണ്ട്. മികച്ച പരിശീലനം കൊണ്ടു മാത്രമേ സ്‌കില്‍ മെച്ചപ്പെടുത്താനും ഉയര്‍ത്താനുമാകൂ.
മൂല്യങ്ങള്‍ പിന്തുടരണം
ബിസിനസുകാര്‍ എപ്പോഴും മൂല്യങ്ങളില്‍ കൂടി വേണം ബിസിനസിനെ കൊണ്ടു പോകേണ്ടതെന്ന് അനില്‍കുമാര്‍ പറയുന്നു. മൂല്യങ്ങളെ കൂടെ നിര്‍ത്തുന്നതു കൊണ്ടാണ് ചില ബ്രാന്റുകള്‍ 100, 150 വര്‍ഷങ്ങള്‍ പിന്നിടുന്നത്. പണം സമ്പാദിക്കാന്‍ മാത്രമല്ല ബിസിനസ് നടത്തുന്നത്. മികച്ച മൂല്യങ്ങളും അതിനൊപ്പം നേടണം. ലൈഫ് ടൈം ലക്ഷ്യമാണ് ബിസിനസ്. സംരംഭത്തിന് തുടക്കമിടുമ്പോള്‍ തന്നെ ബിസിനസിലെ ഏതു രീതിയില്‍ കൊണ്ടു പോകണമെന്ന് ചിന്തിക്കണം. മിഷന്‍ വിഷനിലേക്ക് എത്തിച്ചേരുന്നതില്‍ വേണം ഫോക്കസ് ചെയ്യാന്‍. ബിസിനസ് ചെയ്യുമ്പോഴും മൂല്യങ്ങളെ ഫോളോ ചെയ്യണം. ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത്, കാര്‍ക്കശ്യക്കാരായ ബോസുമാരെ കിട്ടിയതാണ് ബിസിനസിലും പ്രഫഷനിലും കരുത്തേകിയതെന്ന് അനില്‍കുമാര്‍ പറയുന്നു. പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്തപ്പോഴും കരുത്തരായ മേലധികാരികളുടെ കീഴില്‍ അനില്‍കുമാര്‍ വര്‍ക്ക് ചെയ്തിരുന്നു. ഇവരില്‍ നിന്നും കിട്ടിയ പാഠങ്ങളും കരുത്തുമാണ് കോച്ചിങ് ജീവിതത്തില്‍ വഴിക്കാട്ടിയായത്.
സ്‌ട്രോങ് കരിയര്‍
മികച്ച കരിയറും പ്രഫഷണല്‍ എക്‌സ്പീരിയന്‍സുമാണ് അനില്‍കുമാറിന്റെ വിജയ രഹസ്യം. കെമിസ്ട്രിയില്‍ പിജി കഴിഞ്ഞ ശേഷമാണ് പ്രഫഷണല്‍ രംഗത്തേക്കെത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ അനില്‍കുമാര്‍ ജോലി ചെയ്തിട്ടുണ്ട്. 22 വര്‍ഷം കോര്‍പ്പറേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ എച്ച്ആര്‍ വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതാണ് കരിയറിലെ മികച്ച അനുഭവങ്ങളില്‍ ഒന്ന്. പ്രഫഷണല്‍ ജീവിതത്തില്‍ നിന്ന് നേടിയ അറിവുകള്‍ പിന്നീട് കൊച്ചിങ് മേഖലക്ക് കരുത്തേകി. നെസ്റ്റിലെ ജോലി ഉപേഷിച്ചാണ് സ്വന്തം സംരംഭം തുടങ്ങിയത്. ബിസിനസ് മേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച പരിശീലനങ്ങളുടെ കുറവുണ്ടെന്നും പല ബിസിനസുകളും ജോലിക്കാര്‍ക്കിടയില്‍ സ്‌കില്‍ വളര്‍ത്താന്‍ നേരിടുന്ന പ്രശ്‌നങ്ങളും അനില്‍കുമാര്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവില്‍ നിന്നാണ് ബിസിനസ് കോച്ചിങ് രംഗത്തേക്കെത്തുന്നത്. ആളുകള്‍ക്ക് ജോലി കൊടുക്കണം എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു.
ആക്ഷന്‍ റിച്ചിന്റെ തുടക്കം
2012ല്‍ ആണ് ബിസിനസ് ആരംഭിക്കുന്നത്. ലോകത്തിലെ ഒന്നാം നമ്പര്‍ ബിസിനസ് കോച്ചിംഗ് സ്ഥാപനമായ ആക്ഷന്‍കോച്ചിന്റെ ഫ്രാഞ്ചൈസി എടുത്ത് ആക്ഷൻറിച്ച് ബിസിനസ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് തുടക്കമിച്ചു. സംരംഭകര്‍ക്കും എക്‌സിക്യൂട്ടീവുകള്‍ക്കും പ്രൊഫഷണല്‍ കോച്ചിങും മെന്ററിംഗ് സേവനങ്ങളും നല്‍കുകയായിരുന്നു ലക്ഷ്യം. ‘ബിസിനസിലൂടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റവും ക്ഷേമവുമാണ് ആക്ഷന്‍ റിച്ച് ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് കമ്മ്യൂണിറ്റിയായ ഫോര്‍ബ്‌സ് കോച്ചസ് കൗണ്‍സിലിലെ അംഗം കൂടിയാണ് അദ്ദേഹം. എച്ച്ആര്‍എം & എച്ച്ആര്‍ഡിയിലെ 32 വര്‍ഷത്തെ അനുഭവം പ്രയോജനപ്പെടുത്തിയാണ് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കോച്ചിങും കോര്‍പ്പറേറ്റ്, ഐആര്‍/ഇആര്‍, നിയമ ഉപദേശങ്ങള്‍ നല്‍കുന്നത്. ഒപ്പം, ബിസിനസ് വളര്‍ത്താനാവശ്യമായ മെന്ററിങ്, വളര്‍ച്ചാ പരിഹാരങ്ങള്‍, എച്ച്ആര്‍ഡി കണ്‍സള്‍ട്ടിംഗ് എന്നിവയും നല്‍കുന്നു. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തേത്തും അനില്‍കുമാര്‍ ആക്ഷന്‍ റിച്ചിന്റെ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
ബിസിനസ് വളര്‍ത്താം
എങ്ങനെ ബിസിനസ് വളര്‍ത്താം എന്ന ചോദ്യത്തിന് ഉത്തരം അനില്‍കുമാര്‍ കോച്ചിങ് വഴി നല്‍കും. ബിസിനസില്‍ നിന്നുള്ള ലാഭം, വരുമാന വര്‍ദ്ധനവ് എന്നിവയ്ക്കാവശ്യമായ എല്ലാ പരിശീലനങ്ങളും ആക്ഷന്‍ റിച്ച് നല്‍കുന്നു. എച്ച്ആര്‍ മേഖലയിലെ സേവനങ്ങള്‍, ഓര്‍ഗനൈസേഷണല്‍ പഠനങ്ങളും സര്‍വേകളും നൈപുണ്യയോഗ്യതാ മോഡലുകളും മാപ്പിംഗും, നേതൃത്വ വിലയിരുത്തലുകളും അനുബന്ധ വര്‍ക്ക്‌ഷോപ്പുകളും തുടങ്ങി ബിസിനസ് മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ആക്ഷന്‍ റിച്ച് നല്‍കും. പരിശീലനങ്ങള്‍ക്കൊപ്പം, ഫാലിമി ബിസിനസിന് ആവശ്യമായ സേവങ്ങള്‍, ബിസിനസിനെ അടുത്ത ഘട്ടത്തിലേക്കു നയിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ തുടങ്ങി സേവനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും അനില്‍കുമാര്‍ നല്‍കും.
ബിഎന്‍ഐയും ബിസിനസുകാരും
ആക്ഷന്‍ കോച്ച് വഴിയാണ് ബിഎന്‍ഐയിലേക്ക് അനില്‍കുമാര്‍ എത്തുന്നത്. കേരളത്തിലെ ബിസിനസിന് പ്രോത്സാഹനവും ബിസിനസുകാര്‍ക്ക് വഴികാട്ടിയാകാനും ബിഎന്‍ഐക്ക് കഴിഞ്ഞു. ചെന്നൈ, ബംഗളൂരു, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ മെമ്പര്‍മാരെ ബിഎന്‍ഐയിലേക്ക് കോണ്ടുവന്നു. ബിഎന്‍ഐ കേരളത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഒട്ടേറെ പ്രതിസന്ധികളും ബുദ്ധിമുട്ടും നേരിട്ടതായി അനില്‍കുമാര്‍ പറയുന്നു. ബിഎന്‍ഐ പ്രോമൊട്ട് ചെയ്യുന്നത് മറ്റൊരു കമ്പനിയുടെ പ്രോഡക്റ്റുകളെയല്ല, സ്വന്തം പ്രൊഡക്റ്റുകളെയാണ്. 14 ജില്ലകളിലേക്ക് ബിഎന്‍ഐയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇന്ന് ആളുകള്‍ ബിഎന്‍ഐയെ തേടിയെത്തുന്നു. ഒട്ടേറെ ബിസിനസുകാര്‍ക്ക് അവസരങ്ങള്‍ നല്‍കി. മറ്റുള്ളവര്‍ക്ക് ബിസിനസ് നല്‍കിയാന്‍ സ്വയം വളരാനും ബിസിനസ് വളര്‍ത്താനും കഴിയുമെന്ന് തെളിയിച്ച സംഘടനകുടിയാണ് ബിഎന്‍ഐ. പ്രാദേശിക തലത്തില്‍ നിന്നും തുടക്കമിട്ട് ഇന്ന് ലോകോത്തര ബിസിനസ് സംഘടനയായി മാറുകയാണിത്. ബിസിനസുകാർക്ക് കരുത്തും കാവലുമാണ് അനില്‍കുമാര്‍
Contact
Website: https://actionrichglobal.com/
Email: hrd@actionrichglobal.com
Ph No: +91 9388831959 / 0484 4020910/11